സംസ്കൃത യൂണി. വിസിയെ നിയമിച്ചതിനെതിരെ ജോഷി
തിരുവനന്തപുരം: കാലടിയിലെ ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി (വിസി) ഡോ. കെ.എന്‍. പണിക്കരെ കേരള സര്‍ക്കാര്‍ നിയമിച്ചതിനെ കേന്ദ്ര മനുഷ്യ വിഭവശേഷി വികസന വകുപ്പു മന്ത്രി ഡോ. മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചു.
സംസ്കൃതം അറിയാത്ത, ഇന്ത്യാ ചരിത്രത്തെയും തത്വശാത്രത്തെയും കുറിച്ച് കാര്യമായ അറിവുമില്ലാത്ത ഒരാളെ വിസിയാക്കി നിയമിക്കുകയാണ് സിപിഎം ചെയ്തത്. ലോകം അറിവിനൊപ്പം മുന്നേറുമ്പോള്‍ സിപിഎം ഇപ്പോഴും സ്റാലിന്‍ തത്വങ്ങളില്‍ കുടങ്ങിക്കിടക്കുകയാണ് - തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖത്തില്‍ ജോഷി പറഞ്ഞു.
നേരത്തെ പ്രസ്ക്ലബിന്റെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം തുടങ്ങുന്ന ഓഡിയോ-വിഷ്വല്‍ മീഡിയ കോഴ്സ് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. കോഴ്സിന്റെ നടത്തിപ്പിനാവശ്യമായ ഗ്രാന്റ് എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കാമെന്ന് ചടങ്ങില്‍ മന്ത്രി ഉറപ്പു നല്‍കി.












Click it and Unblock the Notifications