കണ്ണൂരില്‍ സമാധാന യോഗം തുടങ്ങി
കണ്ണൂര്‍: സിപിഎം- ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്‍ വിളിച്ചുകൂട്ടിയ സമാധാന യോഗം ഡിസംബര്‍ 11 തിങ്കളാഴ്ച രാവിലെ ആരംഭിച്ചു.
സര്‍ക്കാരും പൊലീസും മാത്രം വിചാരിച്ചാല്‍ സമാധാനമുണ്ടാവില്ലെന്ന് ടി.കെ.രാമകൃഷ്ണന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനമുണ്ടാവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് എം.വി.ഗോവിന്ദന്‍ എംഎല്‍എ, എം.വി.ജയരാജന്‍ എംഎല്‍എ, ടി.ബാലന്‍ എന്നിവരും ബിജെപിയെ പ്രതിനിധീകരിച്ച് പി.കെ.കരുണാകരന്‍, ഒ.കെ.വാസു എന്നിവരുമാണ് പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംഎല്‍എ, മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദ് എംപി, ജനതാദള്‍ നേതാവ് പി.ആര്‍.കുറുപ്പ് എംഎല്‍എ എന്നിവരും സമാധാന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications