കെഎസ്ഇബിയും ഐടി മേഖലയിലേക്ക്
കൊച്ചി: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെഎസ്ഇബി) വിവരസാങ്കേതിക വിദ്യാ (ഐടി) മേഖലയിലേക്ക് പ്രവേശിക്കുന്നു. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (പവര്‍ ഗ്രിഡ്) എന്ന സ്ഥാപനവുമായി സംയുക്ത സംരഭത്തിലേര്‍പ്പെട്ടാണ് കെഎസ്ഇബി ഐടി മേഖലയിലേക്ക് പ്രവേശിക്കുന്നത്.
പുതിയ സംരംഭം തുടങ്ങുന്നതിനുള്ള നടപടികളുടെ അവസാനഘട്ടത്തിലാണ് ഇരു സ്ഥാപനങ്ങളും എന്ന് കേരള വൈദ്യുതി മന്ത്രി എസ്. ശര്‍മ്മ കൊച്ചിയില്‍ പറഞ്ഞു.
ഊര്‍ജ-ടെലികോം മേഖലകളുമായി ചേര്‍ന്ന് കേരളത്തില്‍ അതിവേഗ സന്ദേശ ശൃംഖല ഒരുക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതോടെ കെഎസ്ഇബിയുടെ വരുമാനം വര്‍ദ്ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
39,000 കിലോമീറ്റര്‍ സര്‍ക്യൂട്ട് എക്സ്ട്രാ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈനുകളുള്ള പവര്‍ഗ്രിഡ് ഈ മേഖലയിലെ ലോകത്തിലെ തന്നെ മികച്ച കമ്പനിയാണ്. കൂടാതെ രാജ്യത്തെ വിവിധ നഗരങ്ങളിലായി പവര്‍ഗ്രിഡിന് 4,000ത്തോളം കിലോമീറ്റര്‍ ഒപ്റ്റിക് ഫൈബര്‍ ലൈനുകളുണ്ട്. ഇതിനു പുറമെ 14,000 കിലോമീറ്റര്‍ ഫൈബര്‍ ലൈനുകള്‍ പുതുതായി ഇടാനും കമ്പനിക്ക് പരിപാടിയുണ്ട് - പവര്‍ഗ്രിഡുമായി കൂട്ടുചേരാനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications