Get Updates
Get notified of breaking news, exclusive insights, and must-see stories!

സാക്ഷരത: പിന്നാക്കാവസ്ഥക്ക ് കാരണം എല്‍ഡിഎഫ്

തിരുവനന്തപുരം: സാക്ഷരതാനിരക്കില്‍ കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാണെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി മുരളി മനോഹര്‍ ജോഷി കുറ്റപ്പെടുത്തി.

സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന കേരളത്തില്‍ ഇന്ന് 93 ശതമാനം സാക്ഷരത മാത്രമേയുള്ളൂ. 96 ശതമാനം സാക്ഷരതയുള്ള മിസോറാമിനു പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ സാക്ഷരതയുടെ കാര്യത്തില്‍ കേരളം പിന്നാക്കം പോവുന്നതിന് കാരണമായിട്ടുണ്ട്. ജോഷി പറഞ്ഞു.

ഡിസംബര്‍ 11 തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസം വ്യാപകമാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ എടുക്കണം.

സമ്പൂര്‍ണ സാക്ഷരത ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം നടത്തുമെന്ന് ജോഷി പറഞ്ഞു.

ഇന്ത്യയിലെ സാക്ഷരാതാനിരക്കിലെ വളര്‍ച്ച രണ്ടു ശതമാനമാണ്. ഈ വളര്‍ച്ച തുടര്‍ന്നും ഉണ്ടാവുകയാണെങ്കില്‍ 2001ല്‍ ഇന്ത്യ 68 ശതമാനം സാക്ഷരത കൈവരിക്കും. 2005ഓടെ 75 ശതമാനം സാക്ഷരത ഇന്ത്യയിലുണ്ടാവും. 2011ല്‍ 75 ശതമാനം സാക്ഷരത കൈവരിക്കാമെന്നായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നതെന്ന് ജോഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+