സുഹൃത്തിനെ കൊന്നയാളെ കൂട്ടുകാര്‍ കൊന്നു
കൊട്ടാരക്കര: കൂട്ടുകാരന്റെ അച്ഛനെ മര്‍ദ്ദിച്ചതു ചോദിക്കാന്‍ ചെന്ന യുവാവിനെ കുത്തിക്കൊന്നു. പ്രതികാരമായി കുത്തിക്കൊന്നയാളെ യുവാവിന്റെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി.
മൈലംപഞ്ചായത്തിലെ ഇഞ്ചക്കാട് കൊച്ചുവീട്ടില്‍ ജോര്‍ജ് കുട്ടിയുടെ മകന്‍ ബിനു(22)വും ആനക്കുളം സ്വദേശി മോനച്ചനു(31)മാണ് മരിച്ചത്. ബിനുവിന്റെ സുഹൃത്ത് അനില്‍കുമാറിന്റെ അച്ഛന്‍ നാണുവിനെ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മോനച്ചന്‍ മര്‍ദ്ധിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ചോദിക്കാന്‍ ഡിസംബര്‍ ഒമ്പത് ശനിയാഴ്ച രാത്രി 10 മണിയോടെ ബിനുവും സുഹൃത്തുക്കളായ അനില്‍കുമാര്‍, സോമരാജന്‍, സജി വര്‍ഗീസ് എന്നിവര്‍ മോനച്ചന്റെ അടുത്തെത്തി. വാക്കുതര്‍ക്കത്തിനിടെ മോനച്ചന്‍ കത്തിയെടുത്ത് ബിനുവിനെ കുത്തി. ഉടന്‍ തന്നെ മോനച്ചന്റെ കൈയില്‍ നിന്ന് കത്തിപിടിച്ചെടുത്ത സുഹൃത്തുക്കള്‍ അയാളെ കുത്തിയും തല്ലിയും കൊല്ലുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറയ്ക്കല്‍ വീട്ടില്‍ നാണുവിന്റെ മകന്‍ അനില്‍കുമാറിനെ (23) പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്.
ലിയാമ്മയാണ് മരിച്ച ബിനുവിന്റെ അമ്മ. ബിജു, ബൈജു എന്നിവര്‍ സഹോദരങ്ങളാണ്. മോനച്ചന്‍ അവിവാഹിതനാണ്. ചണ്ണപ്പേട്ട ആനക്കുളം പൊയ്കയില്‍ കുടുംബാംഗമാണ്. കുഞ്ഞമ്മയാണ് അമ്മ. ബാബു, ശോശാമ്മ എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications