പറശ്ശിനിക്കടവ്: വെള്ളക്കൊറ്റി ചത്തു
കോഴിക്കോട്: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും മാറ്റുകയായിരുന്ന ഒരു വെള്ളക്കൊറ്റി ചത്തു. മുന്‍ മന്ത്രിയും സിഎംപി നേതാവുമായ എം.വി. രാഘവനാണ് വെള്ളക്കൊറ്റി ചത്ത കാര്യം അറിയിച്ചത്.
പാമ്പുവളര്‍ത്തല്‍ കേന്ദ്രം യാതൊരു മുന്നറിയിപ്പും കൂടാതെ അടച്ചു പൂട്ടിയതിനെതിരെ പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലും അപ്പീല്‍ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്കു വേണ്ടി പ്രസിഡണ്ട് എം.വി. രാഘവനാണ് അപ്പീല്‍ നല്‍കിയത്.
ഡിസംബര്‍ 10 ഞായറാഴ്ച അഞ്ഞൂറോളം വരുന്ന പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കേന്ദ്രം അടച്ചു പൂട്ടിയത്. 1972ലെ വന്യമൃഗസംരക്ഷണ നിയമ പ്രകാരം നിയമവിരുദ്ധമായി മൃഗങ്ങളെ വളര്‍ത്തി എന്ന പേരിലാണ് കേന്ദ്രം അടച്ചുപൂട്ടിയത്.
കേന്ദ്രത്തിലെ പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങന്‍, മുതലകള്‍, രാജവെമ്പാല, കരിമൂര്‍ഖന്‍ തുടങ്ങിയ ജന്തുക്കളെ ഒരുസംഘം വിദഗ്ധര്‍ വന്ന് ഞായറാഴ്ച തന്നെ കൂട്ടിലടച്ചിരുന്നു. അതേസമയം ഞായറാഴ്ച സ്ഥലത്തെത്തിയ പയ്യന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജന്തുക്കളെ മാറ്റുന്നത് തടഞ്ഞിരുന്നു.












Click it and Unblock the Notifications