ഒരു വിദ്യാഭ്യാസ പോര്‍ട്ടല്‍ കൂടി
കൊച്ചി: വിദ്യാഭ്യാസരംഗത്ത് ഉപരിപഠനത്തിന് സഹായകമായ ഒരു ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ കൂടി രംഗത്തെത്തുന്നു. കൊച്ചി ആസ്ഥാനമായ ടീച്ച് മി അക്കാദമി.കോം ആണ് പുതിയ പോര്‍ട്ടല്‍.
രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വിദ്യാഭ്യാസ പോര്‍ട്ടല്‍ എന്ന് സംരംഭകര്‍ അവകാശപ്പെടുന്ന ടീച്ച് മി അക്കാദമി.കോമില്‍ ഓണ്‍ലൈന്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ പാഠങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അടങ്ങിയ ഡാറ്റാ ബാങ്ക്, പഠനനിലവാരം അളക്കുന്നതിനുള്ള സെല്‍ഫ് ലേണിംഗ്, സെല്‍ഫ് അസസ്മെന്റ് പ്രോഗ്രാമുകള്‍, ഓണ്‍ലൈന്‍ എക്സാമിനേഷന്‍ എന്നിവ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും കുറിച്ചുള്ള വിവരങ്ങളും പോര്‍ട്ടലില്‍ നിന്ന് ലഭിക്കും. വ്യക്തിത്വവികസനം, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച ഉപദേശങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്.












Click it and Unblock the Notifications