വൈദ്യുതി ചാര്‍ജ്ജ് കൂട്ടില്ല: മന്ത്രി ശര്‍മ്മ
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനു വേണ്ടി ജനങ്ങളുടെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ പറഞ്ഞു.
ഡിസംബര്‍ 11 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവു കൂടുതലാണ്. ഇതാണ് വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത വര്‍ധിക്കുന്നതിനു കാരണമെന്ന് മന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം തന്നെ കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന താപവൈദ്യുത നിലയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications