Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്കന്‍ ജില്ലകളില്‍ വീണ്ടും സ്പിരിറ്റൊഴുകുന്നു

തിരുവനന്തപുരം: വിഷമദ്യദുരന്തങ്ങള്‍ നടന്ന് രണ്ട് മാസം മാത്രം പിന്നിട്ടതോടെ തെക്കന്‍ ജില്ലകളില്‍ വീണ്ടും യഥേഷ്ടം സ്പിരിറ്റൊഴുകി തുടങ്ങി. കള്ള്ഷാപ്പുകളില്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും ബാറുകളില്‍ സ്പിരിറ്റ് കലര്‍ത്തിയ വിദേശമദ്യവും ഇപ്പോള്‍ സുലഭം.

ആര്യങ്കാവ്, അമരവിള ചെക്ക് പോസ്റുകളിലൂടെ സ്പിരിറ്റ് കടത്താന്‍ ടാങ്കര്‍ ലോറികള്‍ക്കു പകരം സാധാരണ ലോറികളാണ് ഉപയോഗിക്കുന്നത്. കന്നാസുകളില്‍ നിറച്ചാണ് ലോറികളില്‍ സ്പിരിറ്റ് കടത്തുന്നത്.

തെക്കന്‍ ജില്ലകളിലെ കള്ള്ഷാപ്പുകളിലെല്ലാം സ്പിരിറ്റ് കലര്‍ത്തിയ കള്ള് സുലഭമായിട്ടുണ്ട്. മദ്യദുരന്തങ്ങളുടെ അല ഏതാണ്ട് കെട്ടടങ്ങിയതോടെ ആവശ്യക്കാരും പഴയപോലെ ഷാപ്പുകളില്‍ എത്തിതുടങ്ങി. ചില പ്രദേശങ്ങളില്‍ പാക്കറ്റ് ചാരായത്തിന്റെ വില്പനയും പഴയപോലെ സാധാരണമായി.

എക്സൈസ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് സ്പിരിറ്റ് കടത്ത് വീണ്ടും ശക്തമായതിനും വ്യാജമദ്യത്തിന്റെ വില്പന തകൃതിയായതിനും പിന്നിലെന്ന് ആരോപിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+