വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു
പാലക്കാട്: ബസ്സില്‍ കയറുന്നതിനിടെ ജീവനക്കാര്‍ തള്ളിയിട്ട വിദ്യാര്‍ത്ഥിനി ബസ്സിനടിയില്‍പ്പെട്ടു മരിച്ചു. ഇതിനെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ ബസ് തകര്‍ത്തു.
വടവന്നൂര്‍ പൂത്തോട്ടു വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെയും നസീമയുടെയും മകള്‍ ഷഹനാസ്(14) ആണ് ഡിസംബര്‍ 11 ഡിസംബര്‍ 11 തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ മരിച്ചത്.
ചിറ്റൂര്‍ വിജയമാതാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹനാസ് പരീക്ഷ കഴിഞ്ഞ് കൂട്ടുകാരികളുമൊത്ത് വീട്ടിലേക്കു പോവുകയായിരുന്നു. കൊഴിഞ്ഞമ്പാറയ്ക്കും ഗോവിന്ദാപുരത്തിനുമിടയ്ക്കു സര്‍വീസ് നടത്തുന്ന ത്രീസ്റാര്‍ ബസ്സില്‍ ഷാനാസ് കയറാന്‍ പോയപ്പോള്‍ ക്ലീനര്‍ തടഞ്ഞുവത്രെ. ഒരു കൈ ബസ്സില്‍ പിടിച്ചിരിക്കുകയായിരുന്ന ഷാനാസ് അത് വിടുവിക്കുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുക്കുകയും പിടിവിട്ട് ബസ്സിനടിയിലേക്കു വീഴുകയുമായിരുന്നു.
വിജയമാത സ്കൂളിലെ ബാന്റ് ട്രൂപ്പ് ലീഡറായിരുന്നു ഷാനാസ്. അനുജന്‍ നബില്‍ ഇതേ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചിറ്റൂര്‍ പൊലീസ് ഇന്‍ക്വസ്റ് നടത്തി കേസെടുത്തു.


Click it and Unblock the Notifications