Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ അരവണ വിറ്റുവരവ് 4.77 കോടി

പത്തനംതിട്ട: ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഡിസംബര്‍ 10 ഞായറാഴവ്ച വരെ ശബരിമലയില്‍ 4.77 കോടി രൂപയുടെ അരവണ പ്രസാദം വിറ്റുപോയി. ഇതുവരെ 11,92,500 ടിന്‍ അരവണയാണ് വിറ്റിട്ടുള്ളത്.

എന്നാലും അരവണ വിറ്റ വകയിലുള്ള ഇത്തവണത്തെ വരവ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ 83 ലക്ഷം രൂപ കുറവാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 10 വരെ 5.60 കോടി രൂപയുടെ അരവണ വിറ്റിരുന്നു.

വരുമാനം കുറഞ്ഞു എങ്കിലും ഇത്തവണ അരവണയുടെ കൂട്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തവണ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1563 കൂട്ടാണ് തയ്യാറാക്കിയതെങ്കില്‍ ഇക്കുറി അത് 1575 ആണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അരവണ വില്പന നടന്നത് ഡിസംബര്‍ ഒമ്പത് ശനിയാഴ്ചയാണ്. അന്നേ ദിവസം 28 ലക്ഷം രൂപയുടെ അരവണ വിറ്റുപോയി.

അരവണനിര്‍മ്മാണം കുറ്റമറ്റതാക്കാന്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അരവണയില്‍ എലിവാല്‍ കണ്ടതായുള്ള വിവാദത്തിനു ശേഷം വില്പന കുറഞ്ഞിരുന്നു. ഒന്നര ലക്ഷം ടിന്‍ അരവണ ഇപ്പോള്‍ സന്നിധാനത്ത് സ്റോക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+