ചേകന്നൂര്‍: മൃതദേഹത്തിനായി തിരച്ചില്‍ തുടരും
കൊച്ചി: ചേകന്നൂര്‍ മൗലവിയുടെ മൃതദേഹം കണ്ടെടുക്കാനുള്ള തിരച്ചില്‍ ഡിസംബര്‍ 13 ബുധനാഴ്ച സിബിഐ പുനരാരംഭിക്കും. ഇതു സംബന്ധിച്ച അനുമതി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ മലപ്പുറം സബ് കളക്ടര്‍ എ.പി.എം. മുഹമ്മദില്‍ നിന്ന് സിബിഐ വാങ്ങിയിട്ടുണ്ട്.
പ്രതികളില്‍ ഒരാളായ ഇല്യന്‍ ഹംസയെ സിബിഐ ഡിസംബര്‍ 12 ചൊവാഴ്ച രാവിലെ ആറു മണിക്ക് മൃതദേഹം മറവു ചെയ്തുവെന്ന് കരുതപ്പെടുന്ന മലപ്പുറം ജില്ലയിലെ അരൂരിലേക്ക് കൊണ്ടു വന്നു.
കസ്റഡിയില്‍ വെക്കുന്നതിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളായ ഇല്യന്‍ ഹംസ, ഹംസ സഖാഫി എന്നിവരെ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി. ഉബൈദ് മുമ്പാകെ ചൊവാഴ്ച വൈകീട്ട് ഹാജരാക്കി. ഡിസംബര്‍ 23 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ പ്രതികളെ വീണ്ടും ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിടുകയും ചെയ്തു.












Click it and Unblock the Notifications