ചെമ്മനാട്ട് കോണ്‍ഗ്രസ് ബിജെപി തുണ വെടിയുന്നില്ല
കാസര്‍കോട്: ചെമ്മനാട്ട് പഞ്ചായത്തില്‍ മുസ്ലിം ലീഗും സിപിഎമ്മും ബിജെപി പിന്തുണതങ്ങള്‍ക്ക് ആവശ്യമില്ലെന്ന നിലപാടെടുക്കുമ്പോള്‍ ബിജെപി പിന്തുണച്ചത് മൂലം കിട്ടിയ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല.
കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ടി.എച്ച്.അബ്ദുല്ല ജയിച്ചിരുന്നു. പക്ഷേ ബിജെപി പിന്തുണയോടെ കിട്ടിയ സ്ഥാനം തങ്ങള്‍ക്ക് വേണ്ടെന്ന് വ്യക്തമാക്കിയ ലീഗ് സ്ഥാനാര്‍ഥി രാജിവെച്ചു.
നേരത്തെ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെയാണ് ബിജെപി തുണച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം സ്ഥാനാര്‍ഥി ടി.നാരായണന്‍ പിന്നീട് സ്ഥാനം രാജിവെച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
ബിജെപിക്ക് സിപിഎമ്മും ലീഗും അയിത്തം കല്പിക്കുമ്പോള്‍ പ്രസിഡന്റായി കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു തുടരുകയാണ്. യുഡിഎഫിലെ ഘടകക്ഷിയായ ലീഗിന്റെ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും ലഭിച്ച സ്ഥാനം കളയേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications