വൈപ്പിന്‍ പാലം: ഫിനാല്‍ഷ്യല്‍ ബിഡ് തുറക്കും
കൊച്ചി: ഗോശ്രീ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന എറണാകുളം-വൈപ്പിന്‍ പാലങ്ങള്‍ക്കായി ക്ഷണിച്ച ടെണ്ടറുകളുടെ സാമ്പത്തിക വശം (ഫിനാല്‍ഷ്യല്‍ ബിഡ്) ഈയാഴ്ച തുറക്കും.
ഡിസംബര്‍ 20 ബുധനാഴ്ചയ്ക്കകം ടെണ്ടര്‍ തുറന്ന് തീരുമാനമെടുത്തില്ലെങ്കില്‍ വീണ്ടും ടെണ്ടര്‍ നടപടികള്‍ ആവര്‍ത്തിക്കേണ്ടിവരും. പദ്ധതിക്കായി സമര്‍പ്പിച്ച ടെണ്ടറുകളുടെ സാങ്കേതിക വശം (ടെക്നിക്കല്‍ ബിഡ്) പരിശോധിക്കുന്ന പ്രക്രിയ നേരത്തെ പൂര്‍ത്തിയായിരുന്നു.
പദ്ധതിക്കായി എറണാകുളത്ത് മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് 25 ഹെക്ടര്‍ സ്ഥലം കായലില്‍ നിന്ന് നികത്തിയെടുത്തിട്ടുണ്ട്. ബോള്‍ഗാട്ടിയില്‍ കായല്‍ നികത്തിവരികയാണ്. വല്ലാര്‍പാടം ഭാഗത്ത് കായല്‍ നികത്തുന്നത് തൊഴില്‍ പ്രശ്നം മൂലം മുടങ്ങിയിരിക്കുകയാണെന്ന് ഗോശ്രീ പദ്ധതി ഡയറക്ടര്‍ ഡോ. പി.വി. ചന്ദ്രമോഹന്‍ അറിയിച്ചു.
മറൈന്‍ഡ്രൈവില്‍ കായല്‍ നികത്തിയെടുത്ത സ്ഥലത്തുനിന്നാണ് ബോള്‍ഗാട്ടിയിലേക്ക് ആദ്യത്തെ പാലം നിര്‍മ്മിക്കുക. ബോള്‍ഗാട്ടിയില്‍ നിന്ന് വല്ലാര്‍പാടത്തേക്കും അവിടെ നിന്ന് വൈപ്പിനിലേക്കുമാണ് അടുത്ത രണ്ട് പാലങ്ങള്‍. എറണാകുളം-ബോള്‍ഗാട്ടി പാലത്തിന് 390, ബോള്‍ഗാട്ടി-വല്ലാര്‍പാടം പാലത്തിന് 595, വല്ലാര്‍പാടം-വൈപ്പിന്‍ പാലത്തിന് 435 മീറ്റര്‍ എന്നിങ്ങനെയാണ് നീളം.
പാലങ്ങളുടെ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നത് സംബന്ധിച്ച പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ തലത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നതിനുള്ളസ്വാഭാവികമായ താമസം മാത്രമാണുള്ളതെന്ന് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications