വേങ്ങോട് മുരളി കീഴടങ്ങി
തിരുവനന്തപുരം: പള്ളിപ്പുറം മദ്യദുരന്തക്കേസിലെ പ്രതിയെന്ന് കരുതുന്ന അബ്കാരി കോണ്‍ട്രാക്ടര്‍ വേങ്ങോട് മുരളി സപ്തംബര്‍ 11 തിങ്കളാഴ്ച ആറ്റിങ്ങല്‍ കോടതിയില്‍ കീഴടങ്ങി.
ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുരളി ഗോപാല പണ്ടാലയുടെ മുന്നിലാണ് മുരളി കീഴടങ്ങിയത്. മുരളിയെ ഡിസംബര്‍ 15 വരെ കോടതി റിമാന്റ് ചെയ്തു.
മറ്റൊരു കേസിലെ പ്രതിയായ മുരളി ആ കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ ഹാജരായത്. വാമനപുരം റെയ്ഞ്ചിലെ ഒരു കള്ളുഷാപ്പില്‍ പരിശോധന നടത്തിയപ്പോള്‍ ഈതൈല്‍ ആള്‍ക്കഹോള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജനുവരിയില്‍ മുരളി കേസില്‍ പ്രതിയായത്. കേസില്‍ മൂന്നാം പ്രതിയാണ് മുരളി. അനധികൃതമായി സ്പിരിറ്റ് വിറ്റതിന് കൂട്ടുനിന്നു എന്നതാണ് മുരളിക്കെതിരായ കുറ്റം.












Click it and Unblock the Notifications