മൃഗങ്ങളെ തിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് വനംവകുപ്പ് പിടിച്ചെടുത്ത മൃഗങ്ങളെ അവിടെത്തന്നെ തിരിച്ചു വിടാന്‍ കേരള ഹൈക്കോടതി ഡിസംബര്‍ 12 ചൊവാഴ്ച ഉത്തരവായി.
പാമ്പുവളര്‍ത്തല്‍ കേന്ദ്രം ഡയറക്ടര്‍ എം.വി.രാഘവന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ചീഫ് ജസ്റിസ് കെ.കെ.ഉഷ, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ ഉത്തരവായത്.
മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള താല്‍ക്കാലിക നടപടിയാണിതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിസംബര്‍ 18 തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതു വരെ പാര്‍ക്ക് പ്രവര്‍ത്തിക്കുവാനോ പൊതുജനങ്ങള്‍ക്ക് പ്രവേശനമനുവദിക്കാനോ പാടില്ലെന്നും കോടതി ഉത്തരവായിട്ടുണ്ട്.
മൃഗങ്ങളെ പാര്‍ക്കില്‍ തിരികെ വിടുന്നതിനു മുമ്പ് കണക്കെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പാര്‍ക്കിലേക്കുള്ള ജലവിതരണവും വൈദ്യുതിയും പുനഃസ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസിനെക്കുറിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യവനപാലകന് ഡിസംബര്‍ 16 ശനിയാഴ്ച വരെ കോടതി സമയം നല്കി.
അതേസമയം പാപ്പിനിശ്ശേരിയില്‍ 20 മുതലക്കുഞ്ഞുങ്ങള്‍ കൂടി ചൊവാഴ്ച ചത്തു. ചാക്കിനുള്ളിലാക്കിയിരുന്ന ഇവയുടെ പുറത്തുകൂടി വലിയ മുതലയെ ഇട്ടതാണ് മരണകാരണം.












Click it and Unblock the Notifications