Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുഷിനെ വിജയിപ്പിക്കാന്‍ നിയമസഭാ സമ്മേളനം

വാഷിംഗ്ടണ്‍: ഫ്ലോറിഡയിലെ 25 ഇലക്ടറല്‍ വോട്ടുകള്‍ ജോര്‍ജ് ഡബ്ലിയു. ബുഷിന് നല്‍കാനുള്ള പ്രമേയം പരിഗണിക്കാന്‍ ഫ്ലോറിഡ നിയമനിര്‍മ്മാണ പരിഗണിക്കുന്നു. ഫ്ലോറിഡയിലെ വിവാദമായ കൗണ്ടികളിലെ വോട്ടുകള്‍ വീണ്ടും എണ്ണമോ എന്ന കാര്യത്തില്‍ യുഎസ് സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് ബുഷിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള നിയമനിര്‍മ്മാണ സഭ ഈ നടപടിക്ക് മുതിരുന്നത്.

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ അല്‍ഗോര്‍ വിവാദമായ കൗണ്ടികളില്‍ വീണ്ടും വോട്ടെണ്ണുന്നതിന് ഫ്ലോറിഡ സുപ്രീം കോടതിയില്‍ നിന്ന് ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച ചേര്‍ന്ന യുഎസ് സുപ്രീംകോടതി ഈ ഉത്തരവ് സ്റേ ചെയ്തു. വീണ്ടും വോട്ടെണ്ണരുതെന്ന് ആവശ്യപ്പെട്ട് ബുഷ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലായിരുന്നു ഈ ഉത്തരവ്. ഡിസംബര്‍ 11 തിങ്കളാഴ്ച ഇരുപക്ഷത്തിന്റെയും വാദം യുഎസ് പരമോന്നതകോടതി കേട്ടിട്ടുണ്ട്.

കോടതിയുടെ അന്തിമ ഉത്തരവ് ബുധനാഴ്ച വരുമെന്നാണ് പൊതുവെ കരുതുന്നത്. വോട്ടുകള്‍ വീണ്ടും എണ്ണേണ്ടതില്ല എന്നാണ് കോടതി ഉത്തരവെങ്കില്‍ ഫ്ലോറിഡയിലെ 25 ഇലക്ടറല്‍ വോട്ടുകള്‍ ബുഷിനു ലഭിക്കുകയും അദ്ദേഹം അടുത്ത അമേരിക്കന്‍ പ്രസിഡണ്ടാവുകയും ചെയ്യും. എന്നാല്‍ വീണ്ടും വോട്ടെണ്ണലിന് കോടതി അനുവാദം നല്‍കിയാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അല്‍ ഗോര്‍ വിജയിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+