കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി കെട്ടുവള്ളം പ്രവര്‍ത്തനമാരംഭിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: കോണ്‍ഫറന്‍സുകള്‍ക്കും ഉല്ലാസയാത്രയ്ക്കും അനുയോജ്യമായ kairali house boat രീതിയില്‍ സംവിധാനം ചെയ്ത കൈരളി കെട്ടുവള്ളം കൊച്ചി കായലില്‍ പ്രവര്‍ത്തനമാരംഭിച്ചു.

തോംകോസ് ഇന്‍സ് ആന്റ് റിസോര്‍ട്ട്സ് ഗ്രൂപ്പിന്റെ സംരംഭമായ കൈരളി പരിസ്ഥിതി ടൂറിസത്തിന് മുന്‍തൂക്കം നല്കിയും തനിമ നിലനിര്‍ത്തിയുമാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടര്‍ ഡെന്നി തോമസ് പറഞ്ഞു.

70 അടി നീളവും 18 അടി വീതിയും ഏഴടി ഉയരവുമുള്ള തോണിയില്‍ 45 പേര്‍ക്കിരിക്കാന്‍ സൗകര്യമുള്ള മിനി കോണ്‍ഫറന്‍സ് ഹാളും 10 പേര്‍ക്കിരിക്കാവുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത ബോര്‍ഡ് റൂമും സജ്ജമാക്കിയിട്ടുണ്ട്. താമസിക്കാനുള്ള മുറി ഇതിനു പുറമെയാണ്. വള്ളത്തിന്റെ അപ്പര്‍ ഡെക്കില്‍ 12 പേര്‍ക്കിരിക്കാനുള്ള പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്ലോര്‍ ഡാന്‍സിങിനുള്ള കളര്‍ ലൈറ്റിങ്, ഭക്ഷണം പാകപ്പെടുത്തുന്നതിനുളള സൗകര്യം, സ്റേജ്, 300 വാട്ട്സ് ശബ്ദസംവിധാനം എന്നിവയാണ് മറ്റു പ്രത്യേകതകള്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും തോണിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 70 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള തോണിയില്‍ 6000 വാട്ട്സിന്റെ ജനറേറ്ററാണ് ഊര്‍ജ്ജാവശ്യം നിറവേറ്റുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X