തപാല്‍ സമരം ഒത്തുതീര്‍ക്കണമെന്ന് കോടതി
ദില്ലി: ഒമ്പതു ദിവസമായി തുടരുന്ന തപാല്‍ ഒത്തുതീര്‍ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് ഡിസംബര്‍ 13 ബുധനാഴ്ച നിര്‍ദ്ദേശം നല്കി.
ഡിസംബര്‍ 15 വെള്ളിയാഴ്ചയ്ക്കു മുമ്പ് സമരം ഒത്തുതീര്‍ക്കണമെന്നാണ് ചീഫ് ജസ്റിസ് അരിജിത് പസായതും ജസ്റിസ് സി.കെ.ജയിനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായിട്ടുള്ളത്. തപാല്‍ സമരം സംബന്ധിച്ചു സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് ദില്ലി ഹൈക്കോടതിയുടെ ഈ ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ തപാല്‍ സമരം കൈകാര്യം ചെയ്ത രീതിയെ കോടതി നിശിതമായി വിമര്‍ശിച്ചു.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിസംബര്‍ 20 ബുധനാഴ്ചയ്ക്കു മുമ്പ് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications