അരവണയില്‍ പല്ലിയും
തിരുവനന്തപുരം: ശബരിമലയില്‍ നിന്നു ലഭിച്ച അരവണ പ്രസാദത്തില്‍ പല്ലിയെ കണ്ടതായി പരാതി.
തിരുവനന്തപുരത്തെ കുലശേഖരം ഷാജി ഭവനില്‍ ശശിധരനു ലഭിച്ച അരവണ പായ്ക്കറ്റിലാണ് പല്ലിയെ കണ്ടെത്തിയത്.
ഡിസംബര്‍ എട്ട് വെള്ളിയാഴ്ചയാണ് ശശിധരന് ശബരിമലയില്‍ നിന്ന് മൂന്നു ടിന് അരവണ വാങ്ങിയത്. ഇതില്‍ ബാക്കിയുണ്ടായിരുന്ന ഒരു ടിന് ഡിസംബര്‍ 13 ബുധനാഴ്ച രാവിലെ തുറന്നപ്പോഴാണ് പല്ലിയെ കണ്ടത്.
പരാതിയെത്തുടര്‍ന്ന് ശശിധരന്റെ വീട്ടിലെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പല്ലിയെ കണ്ടെത്തിയ അരവണ ടിന് ഏറ്റുവാങ്ങി. ശബരിമലയില്‍ സാധാരണയായി കാണപ്പെടുന്നത് കറുത്ത പല്ലിയാണെന്നും അരവണയില്‍ കണ്ടെത്തിയത് വെളുത്ത പല്ലിയെ ആണെന്നും അവര്‍ പറഞ്ഞു. പ്രാരംഭ നിരീക്ഷണത്തില്‍ പല്ലി വെന്തിരുന്നില്ലെന്നാണ് കണ്ടെത്തിയതെന്നും ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.
അരവണപായ്ക്കറ്റ് പരിശോധിച്ച ശേഷം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് അവര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഒരു കേസ് ഹൈക്കോടതിയില്‍ നിലവിലുള്ളതിനാലാണ് അവിടെ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നത്.
അരവണയില്‍ എലിവാല്, തെര്‍മോക്കോള്‍, ബീഡിക്കുറ്റി എന്നിവ കണ്ടെത്തിയത് നേരത്തേ വിവാദമായിരുന്നു. അതിനു ശേഷം അരവണ പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നതാണ്.
എന്നാല്‍ ഇപ്പോള്‍ അരവണയില്‍ പല്ലിയെ കണ്ടെത്തിയത് ഈ വിവാദം വീണ്ടും ചൂടുപിടിക്കുന്നതിനു കാരണമായിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications