ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ്ു വിതരണം ചെയ്തു
കൊച്ചി: ഊര്‍ജ്ജസംരക്ഷണത്തിന് മികച്ച സംഭാവനകള്‍ നല്കിയവര്‍ക്കുള്ള എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ അവാര്‍ഡുകള്‍ വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ ഡിസംബര്‍ 13 ബുധനാഴ്ച വിതരണം ചെയ്തു.
അവാര്‍ഡിനര്‍ഹരായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്സ് ലിമിറ്റഡിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ രജി ഫിലിപ്പ്, തിരുവനന്തപുരം ലിക്വിഡ് പ്രൊപ്പല്‍ഷന്‍സ് സിസ്റം സെന്ററിന് വേണ്ടി പി.ബി.ബാലകൃഷ്ണന്‍, അമ്മിണി എനര്‍ജി സിസ്റംസിനു വേണ്ടി കെ.ജി.മധു എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
വ്യക്തിഗത അവാര്‍ഡിനര്‍ഹരായ വി.ആര്‍.രാജേന്ദ്രന്‍(ഇടുക്കി), കെ.ജി.വാസു(തിരുവനന്തപുരം) എന്നിവരുടെ പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ഊര്‍ജ്ജസംരക്ഷണത്തിന്റെ സന്ദേശം കേരളീയരിലേക്ക് ഇനിയും എത്തേണ്ടതുണ്ടെന്ന് അവാര്‍ഡു ദാന പ്രസംഗത്തില്‍ മന്ത്രി ശര്‍മ്മ പറഞ്ഞു. ഊര്‍ജ്ജ നഷ്ടം കുറയ്ക്കാനും അതിനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും എനര്‍ജി മാനേജ്മെന്റ് സെന്റര്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ജി.രാജശേഖരന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.പി.ഒ.ജെ.ലബ, വൈദ്യുതി ബോര്‍ഡംഗം കെ.കൃഷ്ണന്‍കുട്ടി, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ.വി.കെ.ദാമോദരന്‍, എം.ഉദയഭാനു എന്നിവരും സംബന്ധിച്ചു.












Click it and Unblock the Notifications