വൈഎംസിഎ സില്‍വര്‍ ജൂബിലിക്ക് ഭീമന്‍ കേക്ക്
തിരുവനന്തപുരം: യംഗ് മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്റെ (വൈഎംസിഎ) സില്‍വര്‍ ജൂബിലി ആഘോഷവേള അവിസ്മരണീയമാക്കാന്‍ സംഘാടകര്‍ ഭീമന്‍ കേക്കുണ്ടാക്കുന്നു. കേരളത്തില്‍ ഇതേ വരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ കേക്കായിരിക്കും ആഘോഷച്ചടങ്ങിന്റെ ഭാഗമായി നിര്‍മിക്കപ്പെടുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
2001 ജനുവരി ആറിന് നടക്കുന്ന ആഘോഷച്ചടങ്ങില്‍ ഒന്നര ടണ്‍ ഭാരമുള്ള കേക്ക് ആണ് ഉണ്ടാക്കുന്നത്. 32 അടി നീളമുള്ള പ്രത്യേക വേദിയില്‍ വെച്ചായിരിക്കും കേക്കിന്റെ നിര്‍മാണം.
കേക്കിന് 31 അടി നീളവും 3.33 അടി വീതിയുമുണ്ടാകും. കൊല്ലം സുപ്രിം ന്യൂട്രിഷ്യന്റ്സ് ഒരുക്കുന്ന കേക്കിന്റെ നിര്‍മാണത്തിന് 1.65 ലക്ഷം രൂപ ചെലവ് വരുമെന്ന് സംഘാടകര്‍ അറിയിച്ചു.












Click it and Unblock the Notifications