ജീവനാംശം കൂട്ടാന്‍ കോടതി നോട്ടീസ്
കൊച്ചി: ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന ജീവനാംശം വര്‍ദ്ധിപ്പിക്കാന്‍ കേരള ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന ജീവനാംശം വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കാനാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്.
നിയമവകുപ്പ് സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍, അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്കാണ് ചീഫ് ജസ്റിസ് കെ.കെ. ഉഷ, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നോട്ടീസയച്ചത്.
ക്രിമിനല്‍ ശിക്ഷാ നിയമത്തിന്റെ 125ാം വകുപ്പ് ഭേദഗതി ചെയ്ത് ചെലവു തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ലഭിച്ച പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ചെലവു തുക വര്‍ഷങ്ങള്‍ക്കു മുമ്പ് നിശ്ചയിച്ചതാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ ഉപജീവനം നടത്താന്‍ ഈ തുക അപര്യാപ്തമാണെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.












Click it and Unblock the Notifications