മലപ്പുറത്ത് മലമ്പനി പടരുന്നു
മലപ്പുറം: മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും മലമ്പനി പടരുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തുന്ന മലമ്പനി വാഹകരില്‍ നിന്നാണ് ഈ രോഗം പടരുന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
മലമ്പനി ബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വെട്ടത്തൂര്‍ കുറ്റാട്ടുപറമ്പില്‍ അബ്ദുള്‍ മജീദ്(42) കഴിഞ്ഞ ദിവസം അന്തരിച്ചു. കോയമ്പത്തൂരില്‍ ബന്ധുവിന്റെ ചികിത്സയ്ക്കായി പോയപ്പോഴാണ് ഇയാള്‍ക്ക് മലമ്പനി ബാധിച്ചത്. രാജസ്ഥാനില്‍ നിന്നെത്തിയ ഒരു പട്ടാളക്കാരനെ മലമ്പനിബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒരു മാസം പത്തു മുതല്‍ മുപ്പതു വരെ മലമ്പനി ബാധിച്ച കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പികെ.ജമീല പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ ഏറെപ്പേര്‍ ജോലിചെയ്യുന്ന വേങ്ങരയില്‍ ഈ വര്‍ഷം 26 മലമ്പനി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വള്ളിക്കുന്ന്, പരപ്പനങ്ങാടി പഞ്ചായത്തുകളിലും മാസം മൂന്നും നാലും കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications