വനംവകുപ്പുകാര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണം
കണ്ണൂര്‍: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ മൃഗങ്ങളോടു കാണിച്ച ക്രൂരതയ്ക്ക് ഉത്തരവാദികളായ വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി എംഎല്‍എ ആവശ്യപ്പെട്ടു.
ഡിസംബര്‍ 13 ബുധനാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമ്പുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ച യുഡിഎഫ് പ്രതിനിധി സംഘത്തിന്റെ നേതാവായാണ് ഉമ്മന്‍ ചാണ്ടി പാപ്പിനിശ്ശേരിയിലെത്തിയത്.
നേരത്തെ യുഡിഎഫ് പ്രതിനിധി സംഘത്തെയും മാധ്യമ പ്രവര്‍ത്തകരെയും പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ തടഞ്ഞത് ബഹളത്തിനു കാരണമായി. ഒടുവില്‍ കുത്തിയിരുപ്പു സമരം നടത്തുമെന്ന് നേതാക്കള്‍ ഭീഷണി മുഴക്കിയപ്പോള്‍ വനംവകുപ്പുകാര്‍ വഴങ്ങുകയായിരുന്നു.












Click it and Unblock the Notifications