കേരളത്തില്‍ വീണ്ടും ഭൂചലനം
കോട്ടയം: കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡിസംബര്‍ 13 ബുധനാഴ്ച രാവിലെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.
പല ഘട്ടങ്ങളിലായിട്ടായിരുന്നു ഭൂചലനം. പാലാ, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മൂലമറ്റം എന്നിവിടങ്ങളിലാണ് ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടത്.
പാലാ, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ രാവിലെ നാലര മണിയോടടുപ്പിച്ച് ഭൂചലനമുണ്ടായി. പൊന്‍കുന്നത്ത് രാവിലെ ഏഴു മണിക്ക് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. മൂലമറ്റം പവര്‍സ്റേഷനു സമീപം 10.50നാണ് ഭൂചലനമുണ്ടായത്.
ബുധനാഴ്ചത്തെ ഭൂചലനത്തില്‍ നാശനഷ്ടമൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications