കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഭൂകമ്പം ശക്തികുറഞ്ഞത്

  • By Staff
Google Oneindia Malayalam News

ഇടുക്കി: കേരളത്തില്‍ ഡിസംബര്‍ 12 ചൊവാഴ്ചയുണ്ടായ ഭൂകമ്പം ശക്തി കുറഞ്ഞതാണെന്ന് വിദഗ്ദ്ധ സംഘം വിലയിരുത്തി.

ഭൂകമ്പത്തിന്റെ കേന്ദ്രമെന്ന് പ്രാരംഭ വിലയിരുത്തലില്‍ കണ്ടെത്തിയ മൂലമറ്റത്ത് ഡിസംബര്‍ 13 ബുധനാഴ്ച പരിശോധന നടത്തിയ മൈനിങ് ആന്റ് ജിയോളജി വകുപ്പിലെ വിദഗ്ദ്ധരാണ് ഈ നിഗമനത്തിലെത്തിയത്.

ഭൂകമ്പത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ അഞ്ച് എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് വിദഗ്ദ്ധ സംഘത്തിന്റെ തലവനും മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറുമായ കെ.പത്മനാഭന്‍ നായര്‍ പറഞ്ഞു. ഭൂകമ്പത്തിന്റെ ശക്തി അഞ്ചായിരുന്നുവെങ്കില്‍ നാശനഷ്ടങ്ങള്‍ ഇതിലുമേറെ വര്‍ധിക്കുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭൂകമ്പത്തിന്റ ശക്തി 3.35 ആണെന്നുള്ള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നിഗമനം ശരിയാണെന്ന് വിദഗ്ദ്ധ സംഘം വിലയിരുത്തി. ഭൂകമ്പത്തിന്റെ കേന്ദ്ര സ്ഥാനം നിര്‍ണ്ണയിച്ചതിലും പിശകു വന്നിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി.

ഈ മേഖലയില്‍ കൂടുതല്‍ ഭൂകമ്പങ്ങളുണ്ടാവാന്‍ സാധ്യത കുറവാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇത് വിശദമായ പഠനങ്ങള്‍ക്കു ശേഷം മാത്രമെ പറയാനാകൂ എന്ന് പത്മനാഭന്‍ നായര്‍ പറഞ്ഞു.

കേരളത്തിലുണ്ടായ ഭൂകമ്പത്തെക്കുറിച്ചു പഠിക്കാനെത്തുന്ന കേന്ദ്ര സംഘം ഡിസംബര്‍ 14 വ്യാഴാഴ്ച മൂലമറ്റത്തെത്തും. അവര്‍ ബുധനാഴ്ച എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും വിമാനടിക്കറ്റു ലഭിക്കാത്തതിനാല്‍ എത്തിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X