പത്രഓഫീസുകള്‍ക്ക് നേരെ എസ്എഫ്ഐ മാര്‍ച്ചും കല്ലേറും
കൊച്ചി: കൊച്ചിയില്‍ മലയാള മനോരമ, കേരള കൗമുദി ഓഫീസുകളിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. എംജി റോഡിലെ കേരള കൗമുദി ഓഫീസിന് നേരെ വിദ്യാര്‍ഥികള്‍ നടത്തിയ കല്ലേറില്‍ ഓഫീസ് മാനേജര്‍ക്ക് പരിക്കേറ്റു.
മലയാള മനോരമയില്‍ മഹാരാജാസ് കോളജിലെ എസ്എഫ്ഐ യൂണിറ്റിനും കേരള കൗമുദി പ്രസിദ്ധീകരണമായ ഫയറില്‍ ലോ കോളജിലെ റാഗിംഗിനും എതിരെ വന്ന വാര്‍ത്തകളാണ് പ്രകോപനമായത്.
മലയാള മനോരമയില്‍ എസ്എഫ്ഐയെ കുറിച്ച് പ്രസിദ്ധീകരിച്ച പരമ്പരയിലാണ് മഹാരാജാസ് കോളജ് യൂണിറ്റിനെ കുറിച്ച് പരാമര്‍ശമുള്ളത്. കോളജില്‍ നിന്ന് പനമ്പിള്ളി നഗറിലെ മനോരമ ഓഫീസിലേക്ക് പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍ മികച്ച കോളജ് മാഗസിനായി മനോരമ തിരഞ്ഞെടുത്ത മഹാരാജാസ് മാഗിസിന് സമ്മാനിച്ച ചീഫ് എഡിറ്റേഴ്സ് ട്രോഫി മനോരമയ്ക്ക് മുന്നില്‍ തിരികെ വെച്ചിട്ടാണ് പിരിഞ്ഞുപോയത്.
ലോ കോളജ് വിദ്യാര്‍ഥിനികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്യുന്നതിന്റെ വിശദാംശങ്ങളടങ്ങിയതായിരുന്നു ഫയറിലെ ലേഖനം. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ആരോപിച്ചായിരുന്നു പ്രകടനവും കല്ലേറും.












Click it and Unblock the Notifications