Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് നീതിപൂര്‍വമാക്കണം: യുഡിഎഫ്

ദില്ലി: അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നീതിപൂര്‍വമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുഡിഎഫ് പ്രതിനിധി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി, യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡിസംബര്‍ 13 ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ജി.വി.ജി.കൃഷ്ണമൂര്‍ത്തി, ജെ.എം.ലിങ്ദോ എന്നിവരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.

വോട്ടര്‍പട്ടിക പുതുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിമറി നടത്താന്‍ സാധ്യതയുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടു പറഞ്ഞു.

പിന്നീട് കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് അവര്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ സന്ദര്‍ശിച്ച് നിവേദനം നല്കി.

കേരളത്തിലെ കാര്‍ഷിക മേഖലയെ സഹായിക്കാന്‍ കേന്ദ്രം അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചതു പോലെ കേരളത്തിലും കര്‍ഷകരുടെ കൂട്ട ആത്മഹത്യ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+