കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊര്‍ജ്ജ പ്രതിസന്ധിക്കു പരിഹാരം ചെറുകിട പദ്ധതികള്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ചെറുകിട വൈദ്യുത പദ്ധതികള്‍ inauguration of power seminar സ്ഥാപിക്കുന്നതും പാരമ്പര്യേതര ഊര്‍ജ്ജ ശ്രോതസ്സുകള്‍ വിനിയോഗിക്കുന്നതുമാണ് ഊര്‍ജ്ജ പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗമെന്ന് ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞു.

ഊര്‍ജ്ജോല്പാദനത്തില്‍ കേരളം സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും ഊര്‍ജ്ജോല്പാദന പദ്ധതികളെക്കുറിച്ചും ഡിസംബര്‍ 13 ബുധനാഴ്ച കൊച്ചിയില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരളത്തിലെ ആദ്യത്തെ വൈദ്യുതി മന്ത്രി കൂടിയായ അദ്ദേഹം.

പ്രകൃതിദത്തമായ ജലസമ്പത്ത് സ്വന്തമായുള്ള കേരളത്തില്‍ ചുരുങ്ങിയ കാലം കൊണ്ടു നടപ്പിലാക്കാവുന്ന ചെറുകിട പദ്ധതികളിലൂടെ ഊര്‍ജ്ജപ്രതിസന്ധിയെ ഫലപ്രദമായി നേരിടാനാകും. പഞ്ചായത്ത് തലത്തില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹനം നല്കണമെന്ന് ജസ്റിസ് കൃഷ്ണയ്യര്‍ നിര്‍ദ്ദേശിച്ചു. ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന കേരളം സൗരോര്‍ജ്ജം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്തത് മഹാപാപമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ കമ്പനികള്‍ വന്നാലേ നാട്ടില്‍ വൈദ്യുതിയുണ്ടാവൂ എന്ന പ്രചരണം ശരിയല്ലെന്നും ജസ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. തത്വദീക്ഷയില്ലാത്ത പ്രവര്‍ത്തനമാണ് വിദേശ കമ്പനികളുടെ മുഖമുദ്ര. അഴിമതി ഒരു തത്വമായി അവര്‍ അംഗീകരിച്ചു കഴിഞ്ഞു. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്കി വരുതിയിലാക്കാന്‍ എന്‍റോണ്‍ ഇന്ത്യയില്‍ ബോധവല്കരണമെന്ന പേരില്‍ 200 കോടി രൂപ ചെലവഴിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതോല്പാദന മേഖലയിലേക്ക് എന്‍റോണിനെ സ്വാഗതം ചെയ്യാതിരുന്ന കേരളത്തിന്റെ നയം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതായി ശില്പശാലയില്‍ അധ്യക്ഷനായിരുന്ന വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ പറഞ്ഞു. വൈദ്യുതി നിലയത്തിന് അനുമതി നല്കിയ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍റോണില്‍ നിന്ന് വൈദ്യുതി വാങ്ങാനും വാങ്ങാതിരിക്കാനുമാകാത്ത വിധത്തില്‍ കത്രികപ്പൂട്ടിലകപ്പെട്ടിരിക്കുകയാണ്. വൈദ്യുതി വാങ്ങിയാല്‍ 2000 കോടി വാങ്ങിയില്ലെങ്കില്‍ 1000 കോടി എന്നതാണവസ്ഥ. എന്‍റോണുമായുള്ള കരാര്‍ റദ്ദാക്കണമെങ്കില്‍ 35,500 കോടി രൂപ നഷ്ടപരിഹാരമായി നല്കണമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക, വ്യാവസായിക മേഖലകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ ആരായുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തി ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായി വൈദ്യുതി എന്നാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

അണുശക്തി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ.പി.കെ.അയ്യങ്കാര്‍, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ജി.രാജശേഖരന്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ.വി.കെ.ദാമോദരന്‍ എന്നിവരും സംബന്ധിച്ചു.

വൈദ്യുതി ബോര്‍ഡ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, എന്‍ടിപിസി, അനര്‍ട്ട്, കൊച്ചി എണ്ണ ശുദ്ധീകരണശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X