കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകൊണ്ട് വോട്ടെണ്ണേണ്ടെന്ന് യുഎസ് സുപ്രിം കോടതി

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന വോട്ടെടുപ്പിലെ ഒമ്പതിനായിരത്തോളം വോട്ടുകള്‍ കൈകൊണ്ട് എണ്ണണമെന്ന ഫ്ലോറിഡ സുപ്രിം കോടതി വിധി യുഎസ് സുപ്രിം കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനം ഒരുക്കാനും ഫ്ലോറിഡ സുപ്രിം കോടതിയോട് യുഎസ് സുപ്രിം കോടതി ആവശ്യപ്പെട്ടു.

ഫ്ലോറിഡയിലെ മിയാമി- ഡേഡ് കൗണ്ടിയിലെ 9,000 ബാലറ്റുകള്‍ കൈ കൊണ്ട് എണ്ണമെന്ന വിധിയാണ് യുഎസ് സുപ്രിം കോടതി റദ്ദാക്കിയത്. ഇതോടെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ അല്‍ഗോറിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

ഭരണഘടനാപരമായ പാരമ്പര്യം പാലിക്കാന്‍ വീണ്ടും വോട്ടെണ്ണുന്നതിന് ആവശ്യമായ സമയം ഇനിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വൈകിയ വേളയില്‍ വീണ്ടും വോട്ടെണ്ണുന്നത് ഭരണഘടനാവിരുദ്ധമാവുമെന്നതിനാല്‍ വിധി റദ്ദാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

കൈകൊണ്ട് വീണ്ടും വോട്ടെണ്ണുന്നത് പര്യാപ്തമായ സംവിധാനമല്ലാത്തതിനാല്‍ എല്ലാ വോട്ടര്‍മാര്‍ക്കും നീതി ഉറപ്പാക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട വോട്ടെണ്ണല്‍ രീതി കണ്ടെത്തി നടപ്പാക്കാനാണ് യുഎസ് സുപ്രിം കോടതി ഫ്ലോറിഡ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X