കൊച്ചി വിമാനത്താവള കമ്പനി ഓഹരിഉടമാ യോഗം 29ന്
കൊച്ചി: കൊച്ചി വിമാനത്താവള കമ്പനിയുടെ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 29 വെള്ളിയാഴ്ച കൊച്ചി ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ ചേരും. വിവിധ പ്രമേയങ്ങള്‍ യോഗത്തിന്റെ പരിഗണനക്ക് വരും.
മന്ത്രിമാരായ ടി.ശിവദാസമേനോനെയും കെ.ഇ.ഇസ്മയിലിനെയും കമ്പനി ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിര്‍ദേശിക്കുന്ന പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. മുന്‍മന്ത്രി ബേബി ജോണ്‍ വിരമിക്കുന്ന ഒഴിവില്‍ ശിവദാസമേനോന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ പി.പി.തങ്കച്ചന്റെ ഒഴിവിലാണ് കെ.ഇ.ഇസ്മയില്‍ വരുന്നത്.
ഇ.എം.ബാബുവിനെ വീണ്ടും ഡയറക്ടറായി തിരഞ്ഞെടുക്കാനുള്ള പ്രമേയവും യോഗത്തില്‍ അവതരിപ്പിക്കും.












Click it and Unblock the Notifications