കൊച്ചിയില്‍ ക്രിസ്മസ് ട്രേഡ് ഫെയര്‍
കൊച്ചി: ഇന്ത്യന്‍ ട്രേഡ് ഫെയര്‍ ഫൗണ്ടേഷന്റെ 95-ാമത് അഖിലേന്ത്യാ ഗൃഹോപകരണ പ്രദര്‍ശനം ക്രിസ്മസ് ട്രേഡ് ഫെയര്‍ ഡിസംബര്‍ 16 മുതല്‍ 23 വരെ എറണാകുളം ശിവക്ഷേത്രത്തിന് സമീപമുള്ള കൈലാസം സൂപ്പര്‍ഡോം പവിലിയനില്‍ നടക്കും.
എണ്‍പതോളം പ്രമുഖ കമ്പനികളും എഴുപത്തഞ്ചോളം ചെറുകിട വ്യവസായങ്ങളും പ്രദര്‍ശനത്തില്‍ അണിനിരക്കും.
പ്രദര്‍ശനത്തോടൊപ്പം പഴയ നോട്ടുകള്‍ മാറി പുതിയവ നല്‍കുന്ന കറന്‍സി എക്സ്ചേഞ്ച് മേള, കേരളീയ ആയുര്‍വേദ സമാജത്തില്‍ നിന്നും അഷ്ടവൈദ്യന്‍മാര്‍ പങ്കെടുക്കുന്ന ആയുര്‍വേദ ചികിത്സാ ക്യാമ്പ്, ഹസ്തരേഖാ ശാസ്ത്രത്തെ കുറിച്ച് പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. 16ന് രാവിലെ ചലച്ചിത്രതാരം ആതിര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications