Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ജീവനക്കാര്‍ വീണ്ടും പണിമുടക്കുന്നു

കല്‍ക്കത്ത: ദേശസാല്കൃത ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുറയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 21 വ്യാഴാഴ്ച രാജ്യവ്യാപകമായി പണിമുടക്കും.

ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 15 ബുധനാഴ്ച ബാങ്കു ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു.

ബാങ്കിങ് മേഖലയിലെ ഒമ്പതു സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്. ഫോറത്തില്‍ അംഗത്വമുള്ള സംഘടനകളുടെ പ്രതിനിധികള്‍ ഡിസംബര്‍ 14 വ്യാഴാഴ്ച കല്‍ക്കത്തയില്‍ യോഗം ചേര്‍ന്നാണ് സമരപരിപാടികള്‍ ആസൂത്രണം ചെയ്തത്.

രാജ്യത്തുള്ള 19 ദേശസാല്‍കൃത ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ നിന്ന് 33 ശതമാനമാക്കി കുറയ്ക്കാനുള്ള ബില്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപനം വന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+