തപാല്‍ സമരം: ചര്‍ച്ച തുടങ്ങി
ദില്ലി: പത്തു ദിവസമായി തുടരുന്ന തപാല്‍ സമരം ഒത്തു തീര്‍ക്കാന്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും കേന്ദ്ര സര്‍ക്കാരും ഡിസംബര്‍ 14 വ്യാഴാഴ്ച ചര്‍ച്ച തുടങ്ങി.
തപാല്‍ സമരം ഡിസംബര്‍ 15 വെള്ളിയാഴ്ചയ്ക്കു മുമ്പ് ഒത്തുതീര്‍ക്കണമെന്ന് ദില്ലി ഹൈക്കോടതി വിധി മാനിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായത്. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന നിലപാടില്‍ തപാല്‍ ജീവനക്കാര്‍ ഉറച്ചു നില്ക്കുകയാണ്.
അതേസമയം ദില്ലി ഹൈക്കോടതി വിധിക്കുമേല്‍ എന്തു നടപടി സ്വീകരിക്കാനാവുമെന്ന് പരിശോധക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications