തപാല്‍ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു
ദില്ലി: പത്തു ദിവസം പിന്നിട്ട തപാല്‍ സമരം കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ ജി.ആര്‍.മാജി സമരം ചെയ്യുന്ന ജീവനക്കാരുടെ സംഘടനാ നേതാക്കളെ ഡിസംബര്‍ 14 വ്യാഴാഴ്ച ഈ വിവരം അറിയിച്ചു.
വ്യാവസായിക തര്‍ക്ക നിയമം അനുസരിച്ചാണ് തപാല്‍ സമരം നിയമവിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പണിമുടക്കുന്ന തൊഴിലാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 15 വെള്ളിയാഴ്ചയ്ക്കു മുമ്പ് സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ദില്ലി ഹൈക്കോടതി വിധി വന്ന് ഒരു ദിവസത്തിനകമാണ് സര്‍ക്കാരിന്റെ ഈ നടപടി.












Click it and Unblock the Notifications