അരവണ: ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം
തിരുവനന്തപുരം: അരവണയില്‍ എലിവാലും പല്ലിയും മറ്റും കാണപ്പെട്ടുവെന്ന ആരോപണത്തെ കുറിച്ച് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ഡിസംബര്‍ 13 ബുധനാഴ്ച ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനമുണ്ടായത്.
അരവണയില്‍ പല്ലിയെ കണ്ടെന്ന് ബുധനാഴ്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അടിയന്തിരയോഗം ചേര്‍ന്നത്. അരവണ നിര്‍മാണത്തില്‍ എന്തെങ്കിലും അപാകതകളുണ്ടോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് അംഗം ചാരുപ്പാറ രവിയെ ശബരിമലയിലേക്ക് അയക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭക്തന്മാരുടെ വിശ്വാസം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ബോര്‍ഡ് സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications