കൈക്കുലി വാങ്ങിയതിന് ഏഴ് വര്‍ഷം തടവ്
തൃശൂര്‍: കൈക്കൂലി വാങ്ങിയതിന് ജയില്‍ വാര്‍ഡന് ഏഴു വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തടവുകാരനെ കാണാന്‍ സന്ദര്‍ശകനില്‍ നിന്നും 100 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ചാവക്കാട് സബ് ജിയിലിലെ മിനിസ്റീരിയല്‍ ഹെഡ് വാര്‍ഡനായിരുന്ന എന്‍.എ.മുഹമ്മദിന് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കണം.
1998 ഓഗസ്ത് 21നാണ് കേസിനാധാരമായ സംഭവം നടന്നത്. വിജിലന്‍സ് ഡിവൈഎസ്പി കെ.എ.ജോര്‍ജാണ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications