Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള രജിസ്ട്രാറെ ഘെരാവോ ചെയ്തു

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ജി.സിദ്ധാര്‍ത്ഥനെ കെഎസ്യു പ്രവര്‍ത്തകര്‍ ഡിസംബര്‍ 14 വ്യാഴാഴ്ച ഘെരാവോ ചെയ്തു.

തമിഴ്നാട്ടില്‍ ഭാര്യയുടെ പേരില്‍ എഞ്ചിനീയറിങ് കോളേജ് തുടങ്ങുന്നതിന് രജിസ്ട്രാര്‍ പദവി ദുരുപയോഗം ചെയ്തു എന്നാരോപിച്ചായിരുന്നു ഘെരാവോ. രജിസ്ട്രാര്‍ എന്ന സ്ഥാനമുപയോഗിച്ച് ഡോ.സിദ്ധാര്‍ത്ഥന്‍ കേരള സര്‍വകലാശാല പരിധിയിലുള്ള കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് ഓഹരി പിരിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

രാവിലെ കേരള സര്‍വകലാശാല ഓഫീസ് വളപ്പില്‍ പലയിടത്തായി നിന്ന കെഎസ്യുക്കാര്‍ പെട്ടെന്ന് രജിസ്ട്രാറുടെ മുറിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കുറച്ചു വിദ്യാര്‍ത്ഥികള്‍ ഉടനെ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഓഫീസ് കവാടം അകത്തു നിന്ന് പൂട്ടി.

ഇതു കാരണം അകത്തു കടക്കാനാവാതെ വെളിയില്‍ കുടുങ്ങിപ്പോയ ചില പ്രവര്‍ത്തകര്‍ ഗേറ്റ് പൊളിക്കാന്‍ ശ്രമിചത് സംഘര്‍ഷത്തിനിടയാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കും സര്‍വകലാശാല അധികൃതര്‍ പ്രവേശനം നിഷേധിച്ചു. ഒടുവില്‍ ഘെരാവോ ചെയ്യുന്നവരെ നീക്കം ചെയ്യാനെത്തിയ പൊലീസുകാരോടൊപ്പമാണ് ഇവര്‍ക്കകത്തു കടക്കാനായത്.

ഡോ.സിദ്ധാര്‍ത്ഥന്‍ രജിസ്ട്രാര്‍ സ്ഥാനം രാജിവെക്കണമെന്ന് കെഎസ്യുക്കാര്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 15 വെള്ളിയാഴ്ച നടക്കുന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാറെ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്കി. ഇതിനെത്തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റു ചെയ്തു നീക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+