Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രഹ്മസ്ഥാന ഉത്സവം ഡിസംബര്‍ 20ന്

കോഴിക്കോട്: വെള്ളിമാട് കുന്നിലെ ബ്രഹ്മസ്ഥാന ക്ഷേത്രോത്സവം ഡിസംബര്‍ 20 ബുധനാഴ്ച തുടങ്ങും. നാലു ദിവസത്തെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ മാതാ അമൃതാനന്ദമയി ഡിസംബര്‍ 19 ചൊവാഴ്ച ഇവിടെയെത്തും.

ഇത്തവണത്തെ ഉത്സവത്തിന് അഞ്ചു ലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് മഠാധിപതി വിവേകാമൃത ചൈതന്യ പറഞ്ഞു. എല്ലാ ദിവസവും 5001 പേര്‍ പങ്കെടുക്കുന്ന ലളിതാ സഹസ്രനാമാര്‍ച്ചനയുണ്ടാവും. മാതാ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചൊവാദോഷ നിവാരണ പൂജ നടക്കും.

ഡിസംബര്‍ 23 ശനിയാഴ്ച രാവിലെ 7.30ന് രാഹുദോഷ നിവാരണ പൂജയും അന്ന് വൈകുന്നേരം അഞ്ചു മണിക്ക് ശനിദോഷ നിവാരണ പൂജയുമുണ്ടാവും. എല്ലാ ദിവസവും രാവിലെ 11നും വൈകുന്നേരം ഏഴിനും മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹ പ്രഭാഷണമുണ്ടാവും. ഉച്ചയ്ക്കു 12നു ശേഷവും രാത്രി ഒമ്പതിനു ശേഷവും ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ലഭിക്കും.

പാവപ്പെട്ടവര്‍ക്കു കിടപ്പാടം നല്കാനുള്ള അമൃതകുടീരം പദ്ധതിയനുസരിച്ച് കോഴിക്കോട് ജില്ലയില്‍ 2500 പേര്‍ക്ക് വീട് നല്കിയതായി വിവേകാമൃത ചൈതന്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+