ഭൂമികുലുക്കം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വഴിത്തിരിവ്
തിരുവനന്തപുരം: ഇടുക്കി കേന്ദ്രീകരിച്ച് ചൊവാഴ്ചയുണ്ടായ ഭൂമികുലുക്കം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ച പ്രശ്നത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കിയേക്കും.
ഭൂമികുലുക്കമുണ്ടായ പശ്ചാത്തലത്തില്‍ ഡാമിന്റെ ഉയരം കൂട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ ഡാമിനു ചുറ്റുമുള്ള പരിസ്ഥിതിയെ കുറിച്ചുള്ള പഠനവും പരിഗണിക്കണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയരം കൂട്ടിയാല്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കേരളം നേരത്തെ വാദിച്ചിരുന്നു. ചൊവാഴ്ചയുണ്ടായ ഭൂമികുലുക്കം കേരളത്തിന്റെ വാദത്തിന് അടിവരയിടുന്നതാണ്.
ഡിസംബര്‍ 15 വെള്ളിയാഴ്ചയാണ് സെന്‍ട്രല്‍ സോയില്‍ മെക്കാനിക്സ് റിസര്‍ച്ച് സെന്ററിലെ സാങ്കേതികവിദഗ്ധരുടെ സംഘം കേന്ദ്ര ജലകമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ മാസമാണ് സംഘം മുല്ലപ്പെരിയാര്‍ ഡാമില്‍ പരിശോധന നടത്തിയത്.












Click it and Unblock the Notifications