കേരളം ഭൂകമ്പസാധ്യത മേഖലയല്ല
കൊച്ചി: കേരളം ഭൂകമ്പസാധ്യതയുള്ള മേഖലയല്ലെന്ന് വിദഗ്ദ്ധസംഘം.കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനത്തെക്കുറിച്ചു പഠിക്കാന്‍ ഇവിടെയെത്തിയ കേന്ദ്ര സംഘത്തിലെ വിദഗ്ദ്ധരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം ഇവര്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ മീറ്റിയോറോളജി വകുപ്പിലെ ശാസ്ത്രജ്ഞരായ ബി.എസ്.റാണ, ജയപാല്‍ എന്നിവരാണ് കേരളത്തിലെത്തിയിട്ടുള്ളത്.
വിശദമായ പഠനങ്ങള്‍ക്കു ശേഷം മാത്രമെ ഭൂചലനത്തിന്റെ കാരണത്തെക്കുറിച്ച് എന്തെങ്കിലും പറയാനാവൂ എന്ന് റാണയും ജയപാലും പറഞ്ഞു. ഒരു മാസം നീണ്ടു നില്ക്കുന്ന നിരീക്ഷണ പഠനങ്ങള്‍ക്കാണ് ഇവരെത്തിയിട്ടുള്ളത്.
ഇടുക്കി ജില്ലയിലെ അണക്കെട്ടുകള്‍ പരിസ്ഥിതിക്ക് ഏല്പിക്കുന്ന ആഘാതം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠനത്തിനു വിധേയമാക്കും. ഭൂചലനകേന്ദ്രമായി അനുമാനിക്കപ്പെടുന്ന മേലുകാവ്, പൈനാവ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തുന്നതെന്നും ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചു.












Click it and Unblock the Notifications