ചാരായം നിറക്കുന്ന യന്ത്രവും സ്പിരിറ്റും പിടിച്ചു
കൊല്ലം: വിഷമദ്യദുരന്തം നടന്ന കല്ലുവാതുക്കിലിനടുത്ത് കുമല്ലൂരില്‍ നിന്ന് ചാരായം നിറക്കുന്ന യന്ത്രവും 90 ലിറ്റര്‍ സ്പിരിറ്റും അഞ്ച് കവര്‍ ചാരായവും 200 കാലിക്കവറുകളും പിടിച്ചെടുത്തു. അസിസ്റന്റ് എക്സൈസ് കമ്മിഷണര്‍ക്ക് കിട്ടിയ വിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത്.
കുമലൂര്‍ നളിനി ഭവനത്തില്‍ പ്രതാപനെ റെയ്ഡുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. യന്ത്രവും ചാരായവും പ്രതാപന്‍ പൊലീസിന് കാട്ടികൊടുക്കുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
വിവിധ സ്ഥലങ്ങളിലായി രണ്ടു വലിയ കന്നാസുകളിലായാണ് സ്പിരിറ്റ് നിറച്ചിരുന്നത്. കുമണ്ണൂര്‍ -മിയണ്ണൂര്‍ റോഡില്‍ ലിറ്റില്‍ ബംഗ്ലാവിന് അടുത്തുള്ള പറമ്പിലാണ് സ്പിരിറ്റ് കുഴിച്ചിട്ടിരുന്നത്.












Click it and Unblock the Notifications