സ്പീക്കര്‍ വിജയകുമാറിനു റിക്കാര്‍ഡ്
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാ സ്പീക്കറായിരുന്നതിന്റെ റിക്കാര്‍ഡ് ഇനി എം.വിജയകുമാറിനു സ്വന്തം.
ഡിസംബര്‍ 14 വ്യാഴാഴ്ച സ്പീക്കറുടെ കസേരയില്‍ അദ്ദേഹത്തിന്റെ 1659ാമത്തെ ദിവസമാണ്. 1659 ദിവസം സ്പീക്കറായിരുന്ന മൊയ്തീന്‍ കുട്ടി ഹാജിയുടെ റിക്കാര്‍ഡാണ് വിജയകുമാര്‍ വ്യാഴാഴ്ച മറികടന്നത്.
തിരുവനന്തപുരം നോര്‍ത്ത് നിയോജകമണ്ഡലത്തെ ആണ് 51കാരനായ വിജയകുമാര്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 1987 മുതല്‍ അദ്ദേഹം സഭാംഗമാണ്. തുടര്‍ച്ചയായ മൂന്നാം തവണയും സിപിഎം സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്കു വിജയിച്ച അദ്ദേഹം ഇടതു മുന്നണിക്കു ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് 1996ല്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ നിയമസഭയുടെ കാലാവധി അവസാനിക്കും വരെ വിജയകുമാര്‍ തുടരുകയാണെങ്കില്‍ കേരളത്തില്‍ സ്പീക്കര്‍ സ്ഥാനത്ത് അഞ്ചു വര്‍ഷ കാലാവധിയും പൂര്‍ത്തിയാക്കുന്ന ആദ്യ വ്യക്തി അദ്ദേഹമാവും.












Click it and Unblock the Notifications