Get Updates
Get notified of breaking news, exclusive insights, and must-see stories!

അംഗീകാരമില്ലാത്ത മൃഗശാലക്കെതിരെ നടപടിയില്ല

മലമ്പുഴ: കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരമില്ലാതെ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാലയിലും പാമ്പുവളര്‍ത്തുകേന്ദ്രത്തിലും വന്യജീവികള്‍ പീഡിപ്പിക്കപ്പെടുന്നു. പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തിനെതിരെ നടപടിയെടുക്കാന്‍ മുതിര്‍ന്ന വനംവകുപ്പ് അധികൃതര്‍ മലമ്പുഴയിലെ മൃഗശാലക്കെതിരെ നടപടി സ്വീകരിക്കാത്തത് വിമര്‍ശനമുയര്‍ത്തുകയാണ്.

മലമ്പുഴയിലെ മിനി സൂ പ്രവര്‍ത്തിക്കുന്നത് ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ്. പാമ്പുവളര്‍ത്തുകേന്ദ്രം വനംവകുപ്പിന്റെ കീഴിലും. മൃഗശാലയിലെ ജീവികള്‍ ആവശ്യമായ പരിചരണം ലഭിക്കാത്തതു മൂലം നരകയാതന അനുഭവിക്കുകയാണ്.

തുരുമ്പെടുത്ത കമ്പിക്കൂട്ടിലാണ് ആറ് കുരങ്ങന്മാരെ ഇട്ടിരിക്കുന്നത്. വെറും രണ്ട് തൊഴിലാളികളാണ് ഇവിടെ കുരങ്ങന്മാരെ പരിചരിക്കുന്നത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കുരങ്ങന്മാര്‍ പുറത്തേക്ക് ചാടിപോയ സംഭവവുമുണ്ടായി.

മൃഗശാലാ അതോറിറ്റി നിയമങ്ങള്‍ പാലിക്കാതെയാണ് ഇവിടെ മൃഗങ്ങളെ ഇട്ടിരിക്കു ന്നതെന്ന് കാണിച്ച് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ വെല്‍ഫെയര്‍ ഓഫീസര്‍ കുരുവിള ഈപ്പന്‍ കേന്ദ്ര മൃഗശാലാ അതോറിറ്റിയോട് നേരത്തെ പരാതിപ്പെട്ടിരുന്നു. പക്ഷേ അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+