റബര്‍ മരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി
കോട്ടയം: പ്രകൃതിക്ഷോഭങ്ങളില്‍ പെട്ട് നശിക്കുന്ന റബര്‍ മരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് റബര്‍-ടെക് ഇന്ത്യ തുടക്കമിടുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോറടയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
എട്ട് മുതല്‍ 22 വര്‍ഷം വരെ പ്രായമുള്ള റബര്‍ മരങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. നശിച്ചുപോകുന്ന ഓരോ മരത്തിനും 200 മുതല്‍ 250 രൂപവരെ നഷ്ടപരിഹാരം നല്‍കും. ജനവരി രണ്ട് തൊട്ടാണ് ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. തിരഞ്ഞെടുത്ത 100 റബര്‍ ഉത്പാദക സൊസൈറ്റികളിലെ അംഗങ്ങളെയാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
റബര്‍ ടെക് പ്രസിഡന്‍്് സോണി സെബാസ്റ്യനും ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷല്‍ മാനേജര്‍ ജോസഫ് ജോണും റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എസ്.എം.ദേസല്‍ഫൈന്റെ സാന്നിധ്യത്തില്‍ ഡിസംബര്‍ 15 വെള്ളിയാഴ്ച ഇന്‍ഷുറന്‍സ് പദ്ധതിയിന്മേലുള്ള കരാറില്‍ ഒപ്പ് വെച്ചു.












Click it and Unblock the Notifications