ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കില്ല: പാസ്വാന്‍
ദില്ലി: സമരം ചെയ്യുന്ന തപാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ ലോക്സഭയില്‍ പറഞ്ഞു.
തപാല്‍ സമരം സംബന്ധിച്ച് ഡിസംബര്‍ 15 വെള്ളിയാഴ്ച ലോക്സഭയില്‍ വന്ന ശ്രദ്ദക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബസുദേവ് ആചാര്യ, ജിഎം.ബനാത്ത്വാല എന്നിവരാണ് പ്രമേയമവതരിപ്പിച്ചത്.
നേരത്തേ വാര്‍ത്താലേഖകരോടു സംസാരിക്കവേ തപാല്‍ സമരം നേരിടുന്നതിനാവാശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് പാസ്വാന്‍ പറഞ്ഞു.
സമരം ചെയ്യുന്ന ജീവനക്കാരെ അറസ്റു ചെയ്യുമോ എന്ന ചോദ്യത്തിന് സമരത്തെ നേരിടാന്‍ എന്തു നടപടിയും സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി മറുപടി നല്കി.
അതേസമയം സമരം കൂടുതല്‍ ശക്തമാക്കാനാണ് ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം.












Click it and Unblock the Notifications