വൈപ്പിന്‍ പാലത്തിന് ജനവരിയില്‍ തറക്കല്ലിടും
കൊച്ചി: ഗോശ്രീ പദ്ധതിയില്‍ വൈപ്പിന്‍-എറണാകുളം പാലങ്ങളുടെ നിര്‍മാണത്തിന് ജനുവരി ആദ്യവാരം തറക്കല്ലിടും. വൈപ്പിന്‍കരയില്‍ പൊതുപരിപാടികള്‍ക്കെത്തിയ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയാണ് വാര്‍ത്താലേഖകരെ ഇക്കാര്യം അറിയിച്ചത്.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നത് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. പാലങ്ങളുടെ നിര്‍മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ള ടെണ്ടറുകളുടെ സാമ്പത്തികവശം ശനിയാഴ്ച പരിശോധിക്കുമെന്ന് ഗോശ്രീ പ്രൊജക്ട് ഡയറക്ടര്‍ ഡോ.പി.വി.ചന്ദ്രമോഹനന്‍ അറിയിച്ചു.












Click it and Unblock the Notifications