പണം തട്ടിയതിന് മുന്‍ എംഡിക്കെതിരെ കേസ്
തിരുവനന്തപുരം: യാത്രാബത്തയിനത്തില്‍ നാല് ലക്ഷം രൂപ വെട്ടിച്ചതിന് ചേര്‍ത്തല ഓട്ടോകാസ്റ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ശ്രീകുമാരനടക്കം ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു.
ഓട്ടോകാസ്റ് മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.എസ്.രാമചന്ദ്രന്‍ പിള്ള, ഫിനാന്‍സ് ഡപ്യൂട്ടി മാനേജര്‍ വി.ജി.ലാലന്‍, റിട്ടയേഡ് ഡപ്യൂട്ടി മാനേജര്‍ ബാലകൃഷ്ണപിള്ള, ഫിനാന്‍സ് ഡപ്യൂട്ടി മാനേജര്‍ പി.എം.സന്തോഷ്, മുന്‍ ഫിനാന്‍സ് ഡപ്യൂട്ടി മാനേജര്‍ ആര്‍.ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തി ശ്രീകുമാരന്‍ യാത്രാബത്തയിനത്തില്‍ പണം പറ്റിയെന്നും മറ്റ് ഉദ്യോഗസ്ഥരും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.












Click it and Unblock the Notifications