കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചേകന്നൂര്‍: തിരച്ചില്‍ തുടരുന്നു
മലപ്പുറം: ചേകന്നൂര്‍ മൗലവിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ഡിസംബര്‍ 15 വെള്ളിയാഴ്ചയും തുടരുകയാണ്. വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ ഷര്‍ട്ടിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ 9.30ന് തുടങ്ങിയ തിരിച്ചിലിന് സബ് കളക്ടര്‍ മുഹമ്മദ് ഹനീഷാണ് നേതൃത്വം നല്‍കുന്നത്.
ഒരു പോളിസ്റര്‍ ഷര്‍ട്ടിന്റെ ഭാഗത്തോടൊപ്പം രണ്ട് അസ്ഥിക്കഷ്ണങ്ങളും വ്യാഴാഴ്ച കണ്ടുകിട്ടിയിരുന്നു. അസ്ഥിക്കഷ്ണങ്ങള്‍ മനുഷ്യന്റേതല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.
മങ്ങിയ വെള്ളനിറത്തിലുള്ള ഷര്‍ട്ടിന്റെ കഷ്ണമാണ് കണ്ടുകിട്ടിയത്. മൗലവി സാധാരണ ഈ നിറത്തിലുള്ള ഷര്‍ട്ടാണ് ധരിക്കാറുള്ളത്. ഷര്‍ട്ടിന്റെ പോക്കറ്റിന് ബട്ടണ്ഹോളും ഉണ്ട്. മൗലവി ഉപയോഗിക്കാറുള്ള ഷര്‍ട്ടുകളും അത്തരത്തിലുള്ളതാണ ്. മൗലവി ധരിച്ചിരുന്ന ഷര്‍ട്ടിന്റെ ഭാഗമാവണം ഇതെന്ന സംശയം ബലപ്പെടുകയാണ്.
Story first published: Friday, December 15, 2000, 23:53 [IST]